പ്രണയാഭ്യർത്ഥന നിരസിച്ചു ; 20 കാരിയെ കുത്തിക്കൊന്ന് സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രണയാഭ്യർത്ഥന നിരസിച്ച 20 കാരിയെ താംബരം റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ച് യുവാവ് കുത്തിക്കൊന്നു. മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് വിദ്യാർത്ഥിനിയായ ശ്വേതയെയാണ് കൊലപ്പെടുത്തിയത്. 23 കാരനായ രാമചന്ദ്രനാണ് തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ശ്വേതയെ കൊലപ്പെടുത്തിയത്. ശ്വേതയെ കുത്തിയ ശേഷം തന്റെ കഴുത്തിൽ കുത്തി രാമചന്ദ്രൻ ആത്മഹത്യക്ക്  ശ്രമിച്ചു.

പോലീസെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വർഷമായി പരിചയമുള്ളവരായിരുന്നു ഇരുവരുമെന്നും ഒരുമിച്ചാണ് സബർബൻ ട്രെയിനിൽ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

കൊലപാതകം നടക്കുന്ന അന്ന് രാമചന്ദ്രനോട് പിണങ്ങി ശ്വേത താംബരം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. ഒപ്പമിറങ്ങിയ രാമചന്ദ്രൻ ശ്വേതയുടെ പിന്നാലെയെത്തി ഇരുവരും തമ്മിൽ തർക്കത്തിലായി. ഉടൻ പോക്കറ്റിലിരുന്ന കത്തിയെടുത്ത് ഇയാൾ ശ്വേതയെ കുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...