ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറയുന്നത് സ്വാഭാവികം ; വോട്ട് ചോർച്ച പാർട്ടി പരിശോധിക്കുമെന്ന് വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച പാർട്ടി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറയുന്നത് സ്വാഭാവികം. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ലെന്നും വി.മുരളീധരൻ പറഞ്ഞു. തൃക്കാക്കര മണ്ഡലം ബിജെപിയുടെ സ്വാധീന മേഖല അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായെന്ന് അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും സർക്കാർ ജനവികാരത്തെ മാനിക്കുകയും തിരിച്ചറിയുകയും ചെയ്യണം. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

എന്നാൽ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐ എം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. തൃക്കാക്കരയില്‍ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. ട്വന്റി -20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...