കോന്നി വന മേഖലയിൽ കടുവയുടെ അഴുകിയ ജഡം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വനം ഡിവിഷന്റെ കുമ്മണ്ണൂർ വന മേഖലയിൽ കടുവകുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. കല്ലേലി കുരിശുംമൂട് ഭാഗത്ത് ആറ്റുതീരത്ത് വെള്ളത്തിൽ ആണ് ജഡം കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ ആണ് ജഡം കണ്ടത്. കല്ലേലി സ്വദേശി ചിറത്തിട്ട മുരുപ്പേൽ ഹരികുമാർ എന്നയാൾ നദിയുടെ കരയിൽ നിന്നും കാക്കകൾ വട്ടമിട്ട് പറക്കുന്നത് കണ്ടതോടെ ആണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. ഏകദേശം ഒരു വയസോളം പ്രായം കണക്കാക്കുന്നു. ജഡം ഭൂരിഭാഗവും അഴുകിയ നിലയിൽ ആയിരുന്നു. അച്ചകോവിൽ വന മേഖലയിൽ നിന്ന് നദിയിലൂടെ ഒഴുകി വന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പിന്റെ ഒന്നാം കാറ്റഗറിയിൽ ഉൾപ്പെടുന്ന വന്യ മൃഗം ആയതിനാൽ നിരവധി ചട്ടങ്ങൾ പാലിച്ചാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. വനം വകുപ്പ് കോന്നി വെറ്റിനറി ഓഫിസർ ഡോ സിബി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തി ജഡം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മറവ് ചെയ്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...