ന്യൂഡല്‍ഹി: ദീപ് സിദ്ദുവിനെയും കൂട്ടാളികളേയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. ജാ ജബിര്‍ സിങ്, ഭുട്ട സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സിദ്ദുവിനേയും കൂട്ടരേയും തേടി ഡല്‍ഹി പോലീസ് എത്തിയത്.
ദീപ് സിദ്ദുവിനായി ഡല്‍ഹി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും പഞ്ചാബിലും വ്യാപകമായി റെയ്ഡുകള്‍ പുരോഗമിക്കുന്നു. റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 122 പേരെ കേസുകളില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജനുവരി 26ന് കര്‍ഷകര്‍ നടത്തിയ റാലിക്കിടെ അക്രമസംഭവങ്ങളുണ്ടായിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലാണ് ചെങ്കോട്ടയില്‍ അക്രമങ്ങള്‍ അരങ്ങേറിയതെന്നും സിഖ് പതാക ഉയര്‍ത്തിയതെന്നും കര്‍ഷകര്‍ ആരോപിച്ചിരുന്നു. പിന്നീട് ദീപ് സിദ്ദുവിന്റെ ബി.ജെ.പി ബന്ധത്തെക്കുറിച്ചും ആരോപണമുണ്ടായിരുന്നു.