ദീപ്​ സിദ്ദുവിനെയും കൂട്ടാളികളേയും തേടി ഡല്‍ഹി പോലീസ് ; വിവരം നല്‍കുന്നവര്‍ക്ക്​ പാരിതോഷികം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ദീപ്​ സിദ്ദുവിനെയും കൂട്ടാളികളേയും കുറിച്ച്‌​ വിവരം നല്‍കുന്നവര്‍ക്ക്​ പാരിതോഷികം പ്രഖ്യാപിച്ച്‌​ ഡല്‍ഹി പോലീസ്​. ജാ ജബിര്‍ സിങ്​, ഭുട്ട സിങ്, സുഖ്​ദേവ്​ സിങ്​, ഇഖ്​ബാല്‍ സിങ്​ എന്നിവരെക്കുറിച്ച്‌​ വിവരം നല്‍കുന്നവര്‍ക്ക്​ 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്​. റിപ്പബ്ലിക്​ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ്​ സിദ്ദുവിനേയും കൂട്ടരേയും തേടി ഡല്‍ഹി പോലീസ്​ എത്തിയത്​.

ദീപ്​ സിദ്ദുവിനായി ഡല്‍ഹി പോലീസ്​ അന്വേഷണം ശക്​തമാക്കിയിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ ഡല്‍ഹിയിലും പഞ്ചാബിലും വ്യാപകമായി റെയ്​ഡുകള്‍ പുരോഗമിക്കുന്നു​. റിപ്പബ്ലിക്​ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്​ 44 കേസുകളാണ്​ ഇതുവരെ രജിസ്റ്റര്‍ ചെയ്​തത്​. 122 പേരെ കേസുകളില്‍ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു​.

ജനുവരി 26ന്​ കര്‍ഷകര്‍ നടത്തിയ റാലിക്കിടെ അക്രമസംഭവങ്ങളുണ്ടായിരുന്നു. ദീപ്​ സിദ്ദുവിന്റെ നേതൃത്വത്തിലാണ്​ ചെ​ങ്കോട്ടയില്‍ അക്രമങ്ങള്‍ അരങ്ങേറിയതെന്നും സിഖ്​ പതാക ഉയര്‍ത്തിയതെന്നും കര്‍ഷകര്‍ ആരോപിച്ചിരുന്നു. പിന്നീട്​ ദീപ്​ സിദ്ദുവിന്റെ  ബി.ജെ.പി ബന്ധത്തെക്കുറിച്ചും ആരോപണമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...