Saturday, April 12, 2025 1:26 am

ദീപാവലി വ്യാപാരം പൊടിപൊടിച്ചു ; രാജ്യത്തുടനീളം വിറ്റത് 72,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പൂര്‍ണ ബഹിഷ്‌കരണം രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായതായി സംഘടന വ്യക്തമാക്കി. ദീപാവലിക്കാലത്ത് മൊത്തം വ്യാപാരത്തില്‍ 10.8 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
ഏഴ് കോടിയോളം വ്യാപാരികളുടേയും 40,000 ത്തോളം വ്യാപാരസംഘടനകളുടേയും കൂട്ടായ്മയാണ് സിഎഐടി. ചെറുകിട വ്യാപാരികളുടേയും തൊഴില്‍ സംരംഭങ്ങളുടേയും മുന്‍കിട വക്താവ് കൂടിയാണ് സിഎഐടി.

ലഖ്‌നൗ, നാഗ്പുര്‍, അഹമ്മദാബാദ്, ജമ്മു, ജയ്പുര്‍ തുടങ്ങിയ മെട്രോ നഗരങ്ങളുള്‍പ്പെടെ ഇരുപത് നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഐഎടി രാജ്യത്ത് ദീപാവലി ഉത്സവത്തോടനുബന്ധിച്ച് നടന്ന മൊത്തവില്‍പനയുടെ കണക്ക് ശേഖരിച്ചത്.  ഡല്‍ഹി, പശ്ചിമബംഗാള്‍, സിക്കിം, ഒഡിഷ, രാജസ്ഥാന്‍ കൂടാതെ മറ്റു ചില സംസ്ഥാനങ്ങളിലേയും വില്‍പന നിരോധനം പടക്കവ്യാപാരികള്‍ക്ക് 10,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായാണ് കണക്ക്. കളിപ്പാട്ടങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പാത്രങ്ങള്‍, മധുരപലഹാരങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ്, വീട്ടുപകരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പൂജാവസ്തുക്കള്‍ തുടങ്ങിയവയുടെ റെക്കോഡ് വില്‍പനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്.

സാമ്പത്തിക വളര്‍ച്ചാനിരക്ക് മന്ദഗതിയില്‍ തുടരുന്ന രാജ്യത്ത് സാമ്പത്തികമാന്ദ്യം വീണ്ടും ഗുരുതരമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം. എങ്കിലും സെപ്റ്റംബറിലും ഒക്ടോബറിലും വളര്‍ച്ചാനിരക്കില്‍ സ്ഥിരത നിലനിര്‍ത്താനായാല്‍ ഡിസംബറോടെ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുള്ളതായും റിസര്‍വ് ബാങ്ക് സൂചന നല്‍കിയിട്ടുണ്ട്.  ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള സൗകര്യം എല്ലാ വ്യാപാരികള്‍ക്കും ലഭ്യമാക്കുന്നതിനായി ഭാരത് ഇ മാര്‍ക്കറ്റ് എന്ന ഇ-കൊമേഴ്‌സ് പോര്‍ട്ടല്‍ ഡിസംബറോടെ സിഎഐടി പ്രവര്‍ത്തനസജ്ജമാക്കും. ഡിപിഐഐടിയുടെ പങ്കാളിത്തത്തോടെയാവും പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ആന്‍ഡ് ഇന്‍വെസ്റ്റ് ഇന്ത്യ, ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രോഡക്ടസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ , ചെറുകിട വ്യവസായ നിക്ഷേപകരായ ആവാന ക്യാപിറ്റല്‍ എന്നിവ പോര്‍ട്ടല്‍ സംരംഭത്തില്‍ കൈകോര്‍ക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

0
കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍...

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങളുടെ...

കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

0
പത്തനംതിട്ട :  കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍...

സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ മനുഷ്യസ്നേഹിയാണ് ഡോ. ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ്...