പി.സി ജോർജിനും ഷോൺ ജോർജിനുമെതിരെ ഫാദർ മൈക്കിൾ വെട്ടിക്കാട്ട്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം : രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ദീപിക പത്രത്തിനെതിരെ വിമർശനമുന്നയിച്ച ബിജെപി നേതാക്കളായ പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെ ദീപിക മാനേജിങ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്. ദീപികയുടെ 140-ാം വാർഷികത്തോടനുബന്ധിച്ച് കോട്ടയത്ത് സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരെയും ഭയപ്പെടാതെയും നിലപാടുകളിൽ അണുവിട മാറ്റം വരുത്താതെയും പത്രം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വയ്ക്കില്ലെന്നും പത്രത്തിന്റെ മുഖപ്രസംഗങ്ങൾ പരിശോധിച്ചാൽ ആർക്കും അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ അല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട സാഹചര്യം ദീപികയ്ക്കില്ലെന്ന് അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.

ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനമുള്ള ദീപികയിലെ തെരഞ്ഞെടുപ്പ് ദിനത്തെ പ്രതികരണമാണ് ഷോണിനെ ചൊടിപ്പിച്ചത്. തുടർന്ന് ഷോൺ ജോർജ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായാണ് ദീപിക എംഡിയുടെ ഈ വിശദീകരണം. ദീപികയിലെ ചില നിക്ഷേപകർ വാർത്തകളെ സ്വാധീനിക്കുന്നുണ്ടെന്നും സഭയുടെ മക്കൾക്ക് അത് അറിയാൻ അവകാശമുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചിരുന്നു. സഭയുടെ പേരിൽ യുഡിഎഫിന് വേണ്ടി വിടുപണി ചെയ്യുകയാണ് പത്രമെന്നായിരുന്നു ഷോണിന്റെ പ്രധാന ആക്ഷേപം.

വിവാദങ്ങൾക്കിടെ ദീപികയുടെ വാർഷിക ചടങ്ങിൽ നിന്ന് ബിജെപി പ്രതിനിധികൾ വിട്ടുനിന്നത് ശ്രദ്ധേയമായി. ബിജെപി സെൻട്രൽ സോൺ പ്രസിഡന്റ് എൻ. ഹരിയുടെ പേര് പരിപാടിയുടെ നോട്ടിസിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. എന്നാൽ താൻ സ്ഥലത്തില്ലാത്തതിനാലാണ് വരാൻ കഴിയാതിരുന്നതെന്നാണ് എൻ. ഹരിയുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...