കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി ദീപ്തി മേരി വര്‍ഗീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി ദീപ്തി മേരി വര്‍ഗീസ്. സ്ഥാനാർത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാൻ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല. അവസാന നിമിഷം വരെ പ്രതീക്ഷയുണ്ട്.സംഘടനാ ചുമതലയുള്ളതിനാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടിയാണ് കൊച്ചിയിൽ തുടരുന്നത്. സ്ഥാനാർത്ഥി വന്നാൽ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടാകും. ഞാൻ സ്ഥാനാർഥിയായാൽ പ്രവർത്തിക്കും.

മുഹമ്മദ് ഷിയാസിന് സ്വാഗതം എന്ന നിലയ്ക്കാണ് ബോർഡുകൾ സ്ഥാപിച്ചതെന്നും തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. കൊച്ചി കോർപ്പറേഷൻ മേയർ വിവാദം ഇനി പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായി ഒന്നും നേതൃത്വം പറഞ്ഞിട്ടില്ല.സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണ് യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. കൊച്ചി സീറ്റിൽ ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും മുഹമ്മദ് ഷിയാസിനായി വിഡി സതീശനും ഹൈക്കമാന്‍ഡിൽ സമ്മര്‍ദം ചെലുത്തിയിരുന്നു. അവസാന ഘട്ടത്തിൽ മുഹമ്മദ് ഷിയാസിനെ കൊച്ചി സീറ്റിൽ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചുവെന്ന വിവരങ്ങള്‍ക്കിടെയാണ് ദീപ്തിയുടെ സഭാ സന്ദര്‍ശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...