വോട്ടഭ്യര്‍ത്ഥന നടത്തുന്നതിനിടെ വനിതാ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇരവിപുരം: വോട്ടഭ്യര്‍ത്ഥന നടത്തുന്നതിനിടെ വനിതാ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ഇരവിപുരം പോലീസ് സ്​റ്റേഷനിലെ റൗഡി ലിസ്​റ്റില്‍പെട്ടയാളുമായ മുള്ളുവിള ഹരിശ്രീ നഗര്‍ വാറുതുണ്ടില്‍ ബൈജു (42) ആണ് അറസ്​റ്റിലായത്.

ഞായറാഴ്​ചയാണ്​ വനിതാ സ്ഥാനാര്‍ഥിക്കുനേരേ ഇയാള്‍ അസഭ്യവര്‍ഷം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഏതാനും ദിവസം മുമ്പ് ജയിലില്‍നിന്ന്​ പുറത്തിറങ്ങിയ ഇയാള്‍ കൂനമ്പായിക്കുളം ഭാഗത്ത് ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയും പാലത്തറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും റിട്ട.ഇ.എസ്.ഐ ജീവനക്കാരന്റെ പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് ഇരവിപുരം എസ്.എച്ച്‌.ഒ വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ച്‌ കൊച്ചുകൂനമ്പായിക്കുളത്തുവെച്ച്‌​ ഇയാളെ സാഹസികമായി പിടികൂടിയത്​.

കൊല്ലം വെസ്​റ്റ്​ പോലീസ് സ്​റ്റേഷനിലുള്ള ഡിറ്റന്‍ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെയും ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിന്റെ പേരിലും കേസെടുത്തു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ്കുമാര്‍, നിത്യാസത്യന്‍, അഭിജിത്ത്, എ.എസ്.ഐമാരായ ജയപ്രകാശ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...