അയോധ്യയിലെ തോൽവി : ബി.ജെ.പി.യിലെ തർക്കം പൊട്ടിത്തെറിയിലേക്ക് കടക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിലെ തോൽവിക്കുപിന്നാലെ ബി.ജെ.പി. പ്രാദേശിക ഘടകത്തിനുള്ളിലെ കലാപം മറനീക്കി പുറത്തേക്ക്. സമാജ്‌വാദി പാർട്ടി എം.പി. അവധേഷ് പ്രസാദിനോട് പരാജയപ്പെട്ട ബി.ജെ.പി. മുൻ എം.പി. ലല്ലുസിങ് കഴിഞ്ഞ ദിവസം ജില്ലാനേതാവിനോട് കലഹിച്ച് പത്രസമ്മേളനവേദിയിൽനിന്ന്‌ ഇറങ്ങിപോകുകയുണ്ടായി. ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട മിൽകിപുരിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി.യിൽ പുതിയ പ്രതിസന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മാറ്റാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ് അയോധ്യ.

ക്രിമിനൽ മാഫിയകൾക്കൊപ്പം വേദി പങ്കിടാനില്ലെന്ന് പറഞ്ഞാണ് ലല്ലുസിങ് വേദി വിട്ടത്. പത്രസമ്മേളനത്തിന് വളരെമുമ്പേ എത്തിയ താൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചിരിക്കവേയാണ് ക്രിമിനൽ പശ്ചാത്തലമുള്ള ചില നേതാക്കൾ വേദിയിലേക്ക് കടന്നുവന്നതെന്നും അവർക്കൊപ്പമിരിക്കാനാവാത്തതിനാൽ താൻ വേദി വിട്ടെന്നും ലല്ലുസിങ് പറഞ്ഞു. ‘പാർട്ടിയിൽ അച്ചടക്കവും മര്യാദയും പ്രധാനമാണ്. അതില്ലാതായാൽ വലിയ വില നൽകേണ്ടി വരും’ -ലല്ലുസിങ് പറഞ്ഞു. എന്നാൽ ദീർഘകാലമായി ലല്ലുസിങ്ങിനുവേണ്ടി തിരഞ്ഞെടുപ്പിലടക്കം സഹകരിച്ചുവരുന്നയാളാണ്‌ താനെന്നും ഇപ്പോഴെങ്ങനെ അദ്ദേഹത്തിന് താൻ വിലക്കപ്പെട്ടവനായി എന്നും ശിവേന്ദ്രസിങ് ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഭരണഘടന തിരുത്തുമെന്ന ലല്ലുസിങ്ങിന്റെ പരാമർശമാണ് അദ്ദേഹത്തിന്റെ തോൽവിയിലേക്ക് നയിച്ചത്. വിദ്യാർത്ഥിനേതാവായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ആളാണ് താനെന്നും ശിവേന്ദ്രസിങ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...