പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും : ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാവരും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളണമെന്നും പാര്‍ട്ടി സെന്റര്‍ പറയുന്ന കാര്യങ്ങള്‍ ജില്ലാ നേതൃത്വങ്ങള്‍ കേള്‍ക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ജില്ലാ നേതൃത്വങ്ങളുടെ വികാരം പാര്‍ട്ടിയും ഉള്‍ക്കൊളളുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന സീറ്റുകളിലെ തോല്‍വി വേദനിപ്പിക്കുന്നതാണെന്നും ഐക്യത്തോടെ പാര്‍ട്ടി മുന്നോട്ടുപോകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ചയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം എന്ന് പരസ്യമായി പറഞ്ഞ കൊല്ലം ജില്ലാ സെക്രട്ടറി കെ ആര്‍ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടിയുണ്ടാകും.

താക്കീത് ചെയ്യാനുളള തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ലെന്ന് ബിനോയ് വിശ്വം സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു. പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എന്നും സെക്രട്ടറിയേറ്റില്‍ ഇരിക്കുന്നവര്‍ ആരും മോശക്കാരല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ചേർന്ന സംസ്ഥാന കൗണ്‍സിലില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് ആവശ്യമുയർന്നിരുന്നു. സെക്രട്ടറിയേറ്റ് കൊണ്ട് ഒരു പ്രയോജനവും പാര്‍ട്ടിക്കില്ലെന്നും സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും രണ്ട് അധികാര കേന്ദ്രങ്ങളാണെന്നും വിമര്‍ശനമുയര്‍ന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സംസ്ഥാന കൗണ്‍സിലില്‍ അതിരൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. പദവിക്ക് ചേരാത്ത അപക്വമായ പ്രസ്താവനയാണ് ബിനോയ് വിശ്വം നടത്തുന്നത് എന്നായിരുന്നു വിമര്‍ശനം. പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എന്ന 11 അംഗ ബോഡി രൂപീകരിച്ചത്. ആ സെക്രട്ടറിയേറ്റ് തന്നെ പിരിച്ചുവിടണം എന്നാണ് കൗണ്‍സിലില്‍ ഉയര്‍ന്ന ആവശ്യം. സെക്രട്ടറിയേറ്റ് കൊണ്ട് പാര്‍ട്ടിക്ക് ഒരു കാര്യവുമില്ല എന്നാണ് കൊല്ലം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ പറഞ്ഞത്. ഭരണത്തുടര്‍ച്ച ഉണ്ടാവാതിരിക്കാന്‍ സിപിഐയുടെ ഭാഗത്തുനിന്നും വീഴ്ച്ചകളുണ്ടായി എന്നും ഭരണവിരുദ്ധ വികാരം എന്നത് സിപിഐഎമ്മിനെതിരെ മാത്രമല്ല, സിപിഐ മന്ത്രിമാര്‍ക്കെതിരായ വികാരം കൂടിയാണെന്ന് മനസിലാക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...