മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു അണക്കെട്ടിലും നിലപാട് കടുപ്പിക്കാൻ വിജയ് സർക്കാർ. കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ടിന് കർണാടകത്തിന് കേന്ദ്രം അനുമതി നല്കരുതെന്നാണ് ടിവികെ സർക്കാർ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. കർണാടകയിലെ കോൺഗ്രസ്സ് സർക്കാരിനെ വിമർശിച്ചുള്ള പ്രമേയത്തിനാണ് ടിവികെയുടെ നീക്കം. മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്ക് തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് അണക്കെട്ടിനെതിരെ ടിവികെ സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നത്. കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട അണക്കെട്ട് തമിഴ്നാട്ടിലെ കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിജയ് സർക്കാർ പറയുന്നത്. കർണാടക സർക്കാർ കാവേരി നദിക്ക് കുറുകെ നിർദേശിച്ചിരിക്കുന്ന ജലവൈദ്യുത – കുടിവെള്ള പദ്ധതിയാണ് മേക്കെദാട്ടു അണക്കെട്ട്. ബെംഗളൂരു നഗരത്തിലേക്കുള്ള കുടിവെള്ളവും വൈദ്യുതി ഉത്പാദനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തമിഴ്‌നാട് അതിർത്തിയിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരി നദിക്ക് കുറുകെ നിർദിഷ്ട പദ്ധതി നിർമിക്കാനാണ് കർണാടക സർക്കാർ നീക്കം നടത്തുന്നത്. ഇത് കർഷകർക്ക് തിരിച്ചടിയാകുമെന്നാണ് തമിഴ്നാടിന്‍റെ വാദം.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും വ്യക്തമാക്കി ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ അടക്കം വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന് കടുത്ത നിലപാട് തന്നെയെന്ന് വ്യക്തമാക്കുകയാണ് വിജയും. നിയമസഭ സമ്മേളനത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ വിജയ് യുമായി ചർച്ച നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം. സുപ്രീം കോടതി അനുമതി നൽകിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവർത്തുകയാണെന്നാണ് വിമർശനം. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയും. അറ്റകുറ്റപണി നടത്തും. ജലനിരപ്പ് ഉയർത്തുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...