ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നിട്ടില്ല. ഇപ്പോഴും കപ്പൽ ​ഗതാ​ഗതം നടക്കുന്നത് ഒമാൻ വഴിയാണ്. അതിനിടെ ഇറാനുമേലുളള നാവിക ഉപരോധം നീക്കിയതായി അമേരിക്ക അറിയിച്ചു. ഇറാന്റെ മേലുള്ള നാവിക ഉപരോധം അമേരിക്ക ഔദ്യോഗികമായി നീക്കിയെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചത്. പൊതുവായ സമുദ്ര മേഖലയിലേക്ക് തങ്ങൾ മാറിക്കഴിഞ്ഞു എന്നാണ് അമേരിക്ക വ്യക്തമാക്കി. നിലവിൽ ഹോർമൂസിലെ കപ്പൽ ഗതാഗതം കഴിഞ്ഞ ദിവസങ്ങളിലേത് പോലെയാണ് കടന്ന് പോകുന്നത്. ഹോർമൂസ് പൂർണമായും തുറന്നിട്ടില്ല. കാര്യമായ മാറ്റം ഇല്ലെന്ന് യുകെ മരിടൈം റിപ്പോർട്ട് വ്യക്തമാക്കി. അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം കപ്പൽ ഗതാഗതത്തിൽ ഒരു കുതിപ്പ് ഉണ്ടായിട്ടില്ല. ഒമാൻ തീരം വഴിയാണ് മിക്ക കപ്പലുകളും ​ഗതാ​ഗതം നടത്തുന്നത്. ഇറാന്‍റെ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുന്നതേ ഒള്ളൂ എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ കഴിഞ്ഞ ഒരു മാസത്തെ കപ്പൽ ഗതാഗതം അപേക്ഷിച്ച് ഇന്ന് കൂടുതൽ കപ്പലുകൾ ഹോർമുസ് വഴി കടന്ന് പോകുന്നുണ്ടെന്ന് ഇറാന്‍റെ ഔദ്യോഗ മാധ്യമം പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സാധാരണ നിലയിലേക്ക് വരുന്ന 30 ദിവസത്തിനുള്ളിൽ ഹോർമൂസിലെ കപ്പൽ ഗതാഗതം സാധ്യമാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ ഹോർമുസിലെ അപകട സൂചന തോത് താഴ്ത്തി യുകെ മരിടൈം ഏജൻസി. ക്രിട്ടിക്കൽ എന്നതിൽ നിന്ന് സബ്സ്റ്റാൻഷ്യൽ എന്ന് മാറ്റിയിട്ടുണ്ട്. അമേരിക്ക നാവിക ഉപരോധം പിൻവലിച്ച സാഹചര്യത്തിലാണ് ഇത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...