പൊന്നാനിയിലെ തോൽവി : സിപിഎമ്മിൽ വൻ അഴിച്ചുപണിക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജില്ലയിലെ പാർട്ടിയുടെ ഉറച്ച കോട്ടയായ പൊന്നാനിയിലുണ്ടായ അപ്രതീക്ഷിത പരാജയം ഗൗരവമായി കണ്ട് സിപിഎം. തോൽവിയെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാൻ പാർട്ടി തീരുമാനിച്ചു. മെയ് 20-ന് ശേഷം ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. മലപ്പുറം ജില്ലയിൽ 16-ൽ 15 സീറ്റുകൾ നഷ്ടപ്പെട്ടാലും പൊന്നാനി കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സിപിഎം നേതൃത്വം. എന്നാൽ യുഡിഎഫ് തരംഗത്തിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇടതുകോട്ട തകർന്നത് പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും പാർട്ടിയിലെ വിഭാഗീയതയുമാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

എം.കെ. സക്കീറിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ പാർട്ടിയിൽ വലിയ രീതിയിലുള്ള പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വോട്ടെടുപ്പ് വരെ പാർട്ടിക്കെതിരെയും സ്ഥാനാർത്ഥിക്കെതിരെയും വ്യാപകമായ രീതിയിൽ ഫ്ലെക്സുകളും നോട്ടീസുകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.എം. സിദ്ധീഖിനെ അനുകൂലിക്കുന്നവരാണെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...