ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ; ചെന്നൈക്ക് നാണക്കേടിന്റെ റെക്കോർഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സിന് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎൽ ചരിത്രത്തിൽ തന്നെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ചെന്നൈ പരാജയപ്പെടുന്നത് ഇത് ആദ്യമായാണ്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട ചെന്നൈ ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയും തോൽവി വഴങ്ങി. സീസൺ ആരംഭിക്കുന്നതിനു തൊട്ടുമുൻപ് എംഎസ് ധോണി ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോൾ രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത്.

എന്നാൽ ഗ്രൗണ്ടിൽ ധോണി തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇതിനെതിരെ മുൻ താരങ്ങളടക്കമുള്ളവർ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ ആവേശ ജയം കുറിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ സൂപ്പർ ജയന്റ്സ് മറികടന്നു. ഫിഫ്റ്റികൾ നേടിയ ക്വിന്റൺ ഡികോക്ക്, എവിൻ ലൂയിസ് എന്നിവരാണ് ലക്നൗവിന്റെ വിജയശില്പികൾ. സീസണിൽ ലക്നൗവിന്റെ ആദ്യ ജയമാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...