പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു ; രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ എംപി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വിഷയത്തിൽ പ്രതിരോധ മന്ത്രിക്കെതിരെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കെ.സി. വേണുഗോപാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവകാശലംഘന നോട്ടീസ് നൽകി. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ ഒരു ഇന്ത്യൻ സൈനികന് പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഈ ഓപ്പറേഷനിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതായി ഒരു വർഷത്തിന് ശേഷം സർക്കാർ ഔദ്യോഗികമായി സമ്മതിച്ചിരിക്കുകയാണ്.

യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ച് പ്രതിരോധ മന്ത്രി പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചുവെന്നും ഇത് സഭയെ അനാദരിക്കുന്നതിന് തുല്യമാണെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരജവാന്മാരുടെ കുടുംബങ്ങളെയും രാജ്യത്തെ സൈന്യത്തെയും അപമാനിക്കുന്നതാണ് പ്രതിരോധ മന്ത്രിയുടെ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. രാജ്‌നാഥ് സിംഗിന്റെ പാർലമെന്റിലെ പ്രസ്താവന സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ധീരജവാന്മാരുടെ ത്യാഗത്തെ രാജ്യം എപ്പോഴും ആദരിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...