കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആറ് കിലോ കഞ്ചാവ് കടത്തി ; പ്രതികൾക്ക് തടവുശിക്ഷ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആറ് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ടു പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് ആവിക്കര കെ.എം.കെ. ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആഷിഖ് (30), കാഞ്ഞങ്ങാട് കല്ലൂരാവി പഴയക്കടപ്പുറം അഫ്സൽ മൻസിലിൽ അസ്കർ അലി (32) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഒരു വർഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 2020 ഏപ്രിൽ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത്, മാസ്‌ക് ധരിക്കാതെ നിയന്ത്രണങ്ങൾ ലംഘിച്ച് പിക്കപ്പ് ഓട്ടോയിൽ കഞ്ചാവ് കടത്തുകയായിരുന്നു. ബേക്കൽ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ആറ് കിലോ കഞ്ചാവുമായി ഇവർ പോലീസ് പിടിയിലായത്.

അന്നത്തെ ബേക്കൽ സബ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. വേണുഗോപാൽ, പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും വാഹനവും കഞ്ചാവും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇൻസ്പെക്ടർമാരായ പി. നാരായണൻ, നിസാം എസ്. എന്നിവർ കേസന്വേഷണം നടത്തുകയും ഇൻസ്പെക്ടർ വിപിൻ യു.പി. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണക്കൊടുവിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോഹ- ബെംഗളൂരു ഇൻഡിഗോ വിമാനം മസ്‌കത്തിൽ അടിയന്തര ലാന്റിങ് നടത്തി

0
മസ്‌കത്ത് : ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ...

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...