ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി ; ചരിത്രം കുറിച്ച് യുഎഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ കന്നി സർവീസ് നടത്തി. യുഎഇയുടെ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസിന്റെ പ്രാരംഭഘട്ട ട്രയൽ സർവീസുകൾക്കാണ് തുടക്കമായത്. ചൊവ്വാഴ്ച പുലർച്ചെ 5.34ന് ഫുജൈറയിൽ നിന്നാണ് അബുദാബിയിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ആരംഭിച്ചത്. രാവിലെ 7.15-ന് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിച്ചേർന്നു. ഫുജൈറ സ്റ്റേഷനിൽ പരമ്പരാഗത എമിറാത്തി നൃത്തച്ചുവടുകളോടെയും അറബിക് കോഫിയോടെയുമാണ് യാത്രക്കാരെ സ്വീകരിച്ചത്. നിശ്ചയിച്ച സമയത്തിലും 7 മിനിറ്റ് മുൻപ് തന്നെ ട്രെയിൻ അബുദാബി സ്റ്റേഷനിൽ എത്തിച്ചേർന്നു. സെപ്റ്റംബർ 30-ന് ദുബായ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ലോഞ്ച് നടക്കും.

തുടർന്ന് 2026 ഡിസംബർ 30-ന് അൽ ദഫ്ര (Al Dhafra) സ്റ്റേഷനും 2027 മാർച്ചിൽ ഷാർജ യൂണിവേഴ്സിറ്റി സ്റ്റേഷനും തുറക്കുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കും. ഇത് കേവലം ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്ര മാത്രമല്ല, യുഎഇ വർഷങ്ങളായി കാത്തിരുന്ന വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്. ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ഒട്ടനവധി യുഎഇ നിവാസികൾ എത്തിയിരുന്നു. ചരിത്രപ്രസിദ്ധമായ യാത്രയ്ക്ക് ശേഷം അബുദാബി സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർ ഏറെ ആഹ്ലാദത്തിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...