വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി അറസ്റ്റിൽ. മധ്യപ്രദേശ് ടൂറിസം വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞാണ് യുവതി ആളുകളെ തെറ്റിദ്ധരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. സർക്കാർ ജോലി, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം തുടങ്ങിയവ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നാണ് യുവതി പണം തട്ടിയത്. എന്നാൽ, മധ്യപ്രദേശ് നിയമസഭയിൽ എത്തിയതായി അവകാശപ്പെട്ട് യുവതി പങ്കുവെച്ച വ്ലോഗാണ് ഒടുവിൽ കേസിൽ നിർണായകമായത്. നിയമസഭയ്ക്കുള്ളിൽ ചിത്രീകരണം അനുവദിക്കാത്തതിനാൽ പുറത്തുനിന്നാണ് വീഡിയോ എടുക്കുന്നതെന്ന് യുവതി വ്ലോഗിൽ പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളെയും ഐഎഎസ് ഉദ്യോഗസ്ഥരായി പരിചയപ്പെടുത്തുകയും ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തിൽ വ്ലോഗിൽ പറയുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവതികളും ഐഎഎസ് ഉദ്യോഗസ്ഥരല്ലെന്നും വീഡിയോ മധ്യപ്രദേശ് നിയമസഭാ പരിസരത്തല്ല ചിത്രീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഭോപ്പാൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...

വാഹനത്തിന്‍റെ പണയ തുക സംബന്ധിച്ച തർക്കം ; യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി

0
കൊച്ചി: വാഹനം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കാറിലെത്തിയ സംഘം...