പ്രതിരോധ സഹകരണം വർധിപ്പിക്കണം ; രാജ്നാഥ് സിംഗ് യു.കെയിലെത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഉഭയകക്ഷി-പ്രതിരോധ മേഖലയിലെ തന്ത്രപരവും സുരക്ഷാപരവുമായ ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യു.കെയിൽ എത്തി. രണ്ട് ദിവസമാണ് സന്ദർശനം. 22 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി യു.കെ സന്ദർശിക്കുന്നത്.മൂന്ന് സേനാ വിഭാഗങ്ങളുടെയും ഡി.ആർ.ഡി.ഒ, ഡിഫൻസ് പ്രൊഡക്‌ഷൻ വിഭാഗങ്ങളിലെയും പ്രതിനിധികളുടെ ഉന്നതതല പ്രതിനിധി സംഘം ഒപ്പമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ, പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് എന്നിവരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ലണ്ടനിലെ മഹാത്മാഗാന്ധി, ഡോ. ബി.ആർ.അംബേദ്കർ സ്മാരകങ്ങൾ സന്ദർശിക്കും.2022 ഏപ്രിലിൽ അന്നത്തെ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടാക്കിയ ഇന്ത്യ-യു.കെ പ്രതിരോധ പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് രാജ്നാഥ് സിംഗിന്റെ സന്ദർശനം.കഴിഞ്ഞ സെപ്‌തംബറിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ മോദിയും സുനകുമായി നടത്തിയ ചർച്ചകൾക്കും തുടർച്ചയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....