പണം കൊടുത്താൽ ഡിഗ്രി സർട്ടിഫിക്കറ്റ് റെഡി ; തട്ടിപ്പ് യുജിസി അംഗീകാരവും തുല്യതാ സർട്ടിഫിക്കറ്റും വാഗ്ദാനം ചെയ്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരീക്ഷ പോലും എഴുതാതെ ആറ് മാസം കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാമെന്ന വാഗ്ദാനവുമായി ഏജൻസികൾ. ആറ് മാസം കൊണ്ട് പരീക്ഷ ഇല്ലാതെ തന്നെ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാമെന്നാണ് എഡ്യു സി എഫ് സി എന്ന സ്ഥാപനത്തിന്റെ വാഗ്ദാനം. എൻജിനീയറിങ് അടക്കമുള്ള ബിരുദ -ബിരുദാനന്തര കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകളും നൽകുമെന്നും ഈ സ്ഥാപനം ഉറപ്പ് നൽകുന്നു. ആറുമാസം കൊണ്ട് തട്ടിക്കൂട്ടി നൽകുന്ന ഈ സർട്ടിഫിക്കറ്റിന് കേരളത്തിലെ വിവിധ സർവകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റുകളും ഇവർ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത് ശുദ്ധ തട്ടിപ്പാണെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴാണ് പ്രവേശനം നേടുന്നതെങ്കിലും മൂന്നുവർഷം മുൻപ് പ്രവേശനം നേടി എന്ന് കാട്ടിയാകും സർട്ടിഫിക്കറ്റ് നൽകുക.

ഉത്തരേന്ത്യൻ സർവ്വകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തരാം എന്നാണ് ഇവർ പറയുന്നത്. ഇതിൽ പ്രധാനം ഝാർഖണ്ഡ് ആസ്ഥാനമായ കാപ്പിറ്റൽ സർവകലാശാലയാണ്. കൂടാതെ രവീന്ദ്രനാഥ ടാഗോർ സർവകലാശാല, ജെയിൻ യൂണിവേഴ്‌സിറ്റി, സി വി രാമൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ഇവർ വാഗ്ദാനം ചെയ്യുന്നു.സംസ്ഥാനത്തിനകത്ത് ഈ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ഇവിടുത്തെ ഏതെങ്കിലും സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകണം. തിരുവനന്തപുരം സെൻററിൽ എംജി സർവ്വകലാശാലയിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് കിട്ടും എന്ന് പറയുമ്പോൾ കോഴിക്കോട് സെന്ററിൽ കേരള – കണ്ണൂർ സർവകലശാലകളുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് ഉറപ്പ് നൽകുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...