ഇൻഡോർ സ്റ്റേഡിയം പണിയുന്നതിലെ കാലതാമസം 4.2 കോടിയുടെ ഗ്രാൻഡ് നഷ്ടമാക്കിയതായി ഓഡിറ്റ് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംത്തിട്ട : ഇൻഡോർ സ്റ്റേഡിയം പണിയുന്നതിലെ കാലതാമസം 4.2 കോടിയുടെ ഗ്രാൻഡ് നഷ്ടമാക്കിയതായി ഓഡിറ്റ് റിപ്പോർട്ട്. സ്വപ്ന പദ്ധതി എന്ന് നഗരസഭ വിശേഷിപ്പിച്ച ഇൻഡോർ സ്റ്റേഡിയത്തിനായി കേന്ദ്രം ആദ്യ ഗഡുവായ 1.8 കോടി രൂപ നൽകിയിരുന്നു. കേന്ദ്രകായിക വകുപ്പ് 6 കോടിയാണ് ഗ്രാൻഡ് ആയി പ്രഖ്യാപിച്ചിരുന്നത്. നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ശേഷിക്കുന്ന തുകയായ 4.2 കോടി നഗരസഭയ്ക്ക് ഇനി കേന്ദ്രസർക്കാർ അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

കേന്ദ്രസർക്കാരിന്‍റെ ആദ്യ ഗഡു പലിശയും ഉൾപ്പെടെ 2.18 കോടി 2018 – 19 , 2019 – 20 , 2020 – 21 വർഷങ്ങളിൽ പദ്ധതിയുടെ പേരിൽ ചെലവഴിച്ചു. നടപ്പാക്കാൻ സാധ്യത തെളിയിക്കപ്പെടാത്ത ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ഡിപി ആറും സ്റ്റേഡിയത്തിന് വേണ്ടി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കുറെ കോൺക്രീറ്റ് കുറ്റികളുമാണ് ഇത്രയും വലിയ തുക ചെലവഴിച്ച നഗരസഭ നേടിയത്. ആദ്യ ഗഡു ചെലവഴിക്കുമ്പോഴും കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചില്ല. എന്നിവയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിമര്‍ശനങ്ങള്‍.

അനുവദിക്കുന്ന സഹായത്തിന് ലഭിക്കുന്ന ബാങ്ക് പലിശ നഗരസഭ ചെലവഴിക്കരുതെന്നും ഈ തുക കേന്ദ്രസർക്കാരിൽ തിരിച്ചടയ്ക്കണമെന്നുമുള്ള നിർദ്ദേശവും പാലിക്കപ്പെട്ടില്ല. പലിശ തിരച്ചടക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭ തിരിച്ചടച്ചിട്ടില്ല. ഇത് നഗരസഭയ്ക്ക് വലിയ ബാധ്യതയായി മാറിയിട്ടുണ്ട്. കേന്ദ്ര കായിക വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് നിയമബന്ധിതമായി ഗ്രാൻഡ് ചെലവഴിച്ച സ്റ്റേഡിയം നിർമ്മിക്കണമെന്നാണ് വ്യവസ്ഥ. വീഴ്ച വരുത്തിയാൽ അനുവദിച്ച ആദ്യ ഗഡുവായ 1.8 കോടിയും 10% പിഴപ്പലിശയും ഉൾപ്പെടെ തിരിച്ചടക്കേണ്ടതുണ്ട്. ഇൻഡോർ ഹാൾ പണിയുന്നതിനാണ് ഗ്രാൻഡ് എന്ന് 2016 മാർച്ച് 2ന് കായിക മന്ത്രാലയത്തിന്റെ കുറുപ്പിൽ വ്യക്തമാക്കിയിരുന്നു.

ഈ നിർദ്ദേശം നഗരസഭ ഏകപക്ഷീയമായി മാറ്റി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം എന്ന് വിപുലീകരിച്ചു. വൻ നിക്ഷേപം പദ്ധതിക്ക് ആവശ്യമായിട്ടും ഒരു രൂപ പോലും നഗരസഭ വകയിരുത്തിയിരുന്നില്ല. കായിക മന്ത്രാലയം നിർദ്ദേശിച്ച ഹാൾ പണിയുന്നതിന് വിശദമായ പദ്ധതി രേഖ (ഡി പി ആർ) ആവശ്യമില്ലായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിനായി ഡി പി ആർ തയ്യാറാക്കിയതിന് ഗ്രാന്റിൽ നിന്ന്  2413250 രൂപ മുംബൈയിലെ സ്ഥാപനത്തിന് നൽകി ഇത് ഗ്രാൻഡ് വകമാറ്റലാണ്. ഇതുവരെയുള്ള പദ്ധതി പ്രവർത്തനങ്ങൾ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും പൊതു പണം പാഴാക്കാതിരിക്കാൻ തുടർനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയുർവേദം അമൃതിനു തുല്യം : അഡ്വ. പഴകുളം മധു എം എൽ എ

0
കുമ്പഴ : ഏതു കാലവസ്ഥക്കും രോഗത്തിനും ഏറ്റവും ഫലപ്രദമാണ് ആയുർവേദ മെന്ന്...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...