ഡല്‍ഹിയില്‍ പകുതി പേര്‍ക്കും കോവിഡ് വന്നുപോയതായി സര്‍വേ ഫലം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പകുതി പേര്‍ക്കും കോവിഡ് വന്നുപോയതായി സര്‍വെ ഫലം. അതായത് ഡല്‍ഹി നിവാസികളില്‍ രണ്ടിലൊരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നാണ് അഞ്ചാമത് സെറോളജിക്കല്‍ സര്‍വെ ഫലം കാണിക്കുന്നതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു.

ഡല്‍ഹി നഗരത്തിലെ രണ്ട് കോടി ജനങ്ങളും ആര്‍ജിത പ്രതിരോധ ശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ രോഗം പടരാതിരിക്കാനായി നാം സ്വീകരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്ചയരുത് എന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ 56.13 ശതമാനം ജനങ്ങളില്‍ ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. ജനുവരി 15 മുതല്‍ 23 വരെ 28,000 സാമ്പിളുകളാണ് പിരശോധിച്ചതെന്നും മന്ത്രി പറഞ്ഞു.

വടക്കന്‍ ഡല്‍ഹിയില്‍ 49 ശതമാനം പേരിലും തെക്കന്‍ ഡല്‍ഹിയില്‍ 62.18 ശതമാനം പേരിലുമാണ് ആന്റിബോഡി കണ്ടെത്തിയത്. ഡല്‍ഹി പ്രതിരോധശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി 200 എന്ന തോതിലേക്ക് പോസിറ്റീവ് കേസുകള്‍ കുറയുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു കാരണവശാലും ജനങ്ങള്‍ മാസ്ക് ധരിക്കാതിരിക്കരുത് എന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...