സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നാഷണല്‍ യൂത്ത് വോളന്റിയര്‍ പദ്ധതിയിലേക്ക് യുവതീ യുവാക്കളെ തെരഞ്ഞെടുക്കുന്നു
ഭാരത സര്‍ക്കാരിന്റെ യുവജന കാര്യകായിക മന്ത്രാലയത്തിലെ ജില്ലാ നെഹ്റു യുവ കേന്ദ്ര 2021-22 വര്‍ഷത്തേക്ക് നാഷണല്‍ യൂത്ത് വോളന്റിയര്‍ പദ്ധതിയിലേക്ക് യുവതീ യുവാക്കളെ തെരഞ്ഞെടുക്കുന്നു. 2020 ഏപ്രില്‍ ഒന്നിന് 18 നും29 നും മധ്യേ പ്രായമുളള പത്താം ക്ലാസ് പാസായിട്ടുളള വിദ്യാര്‍ഥികളല്ലാത്ത തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് മുന്‍ഗണന ഉണ്ട്.

നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, യൂത്ത് ക്ലബ്, മഹിളാ സമാജം, കുടുംബശ്രീ, സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ ഇന്റര്‍വ്യൂ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തും. www.nyks.nic.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.വിലാസം- ജില്ലാ യൂത്ത് ഓഫീസര്‍,നെഹ്റു യുവ കേന്ദ്ര, കളക്ടറേറ്റിന് സമീപം, എന്‍.ജി.ഒ അസോസിയേഷന്‍ ബില്‍ഡിംഗ്, പത്തനംതിട്ട. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2962580

റീ ടെണ്ടര്‍ തീയതി നീട്ടി
റാന്നി ടിഡിഒ ഓഫീസിന്റ നിയന്ത്രണപരിധിയില്‍ വരുന്ന ളാഹ, മഞ്ഞത്തോട്, ചാലക്കയം മൂഴിയാര്‍, കൊക്കത്തോട്, മണ്ണീറ പ്രദേശങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്കു ഭക്ഷണം പാകം ചെയ്യുന്നതിനു ഗുണനിലവാരമുളള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഏക ടെണ്ടര്‍ മാത്രം ലഭിച്ചിട്ടുളളതിനാല്‍ റീടെണ്ടര്‍ സ്വീകരിക്കുന്നതിനുളള സമയ പരിധി 15 പ്രവൃത്തി ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി റാന്നി ടിഡിഒ അറിയിച്ചു. ഈ മാസം ഒന്‍പതു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍: 04735 227703.

സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പവര്‍ സിസ്റ്റം കോഴ്സ്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയത്തിന്‍ കീഴില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പന്തളത്ത് സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പവര്‍ സിസ്റ്റം എന്ന കോഴ്സ് ഈ മാസം ആദ്യവാരം മുതല്‍ നടത്തുന്നു. ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന ഈ കോഴ്സിന് താല്പര്യമുള്ളവര്‍ 9496078403, 9446438028 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപെടുക.

ശാസ്ത്രീയ പശു പരിപാലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ഉപ കേന്ദ്രമായ അടൂര്‍ അമ്മകണ്ടകര ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഈ മാസം നാല്, അഞ്ച്, ആറ് തീയതികളിലായി ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നല്‍കും. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. 0476 2698550 എന്ന ഫോണ്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പ് സഹിതം ഈ മാസം നാലിന് രാവിലെ 10 ന് അടൂര്‍ അമ്മകണ്ടകര ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരണം.

ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ; അക്കൗണ്ട് മാറ്റണം
ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും എസ്.ബി.ഐ ജനപ്രിയ അക്കൗണ്ടുകള്‍ (സീറോ ബാലന്‍സ് അക്കൗണ്ട്) വഴി പെന്‍ഷന്‍ വാങ്ങുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ബാങ്ക് അധികൃതര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ 2020 ഡിസംബര്‍ മുതലുളള പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകാതെ ബോര്‍ഡ് അക്കൗണ്ടിലേക്ക് മടങ്ങി വന്നിരിക്കുന്നു. ആയതിനാല്‍ എസ്.ബി.ഐ ജനപ്രിയ അക്കൗണ്ട് എടുത്തിട്ടുളള എല്ലാ പെന്‍ഷന്‍കാരും അവരവരുടെ ബാങ്കിനെ സമീപിച്ച് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാക്കി മാറ്റണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

വലതുകര മെയിന്‍ കനാലിലൂടെ വേനല്‍കാല ജല വിതരണം നാളെ ആരംഭിക്കും
കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ കാര്‍ഷിക ആവശ്യത്തിനുളള വേനല്‍കാല ജല വിതരണം ഫെബ്രുവരി 3 ബുധന്‍ മുതല്‍ ആരംഭിക്കും. തെന്മല ഒറ്റക്കല്‍ വിയറില്‍ നിന്ന് വലതുകര മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കി ജലവിതരണം ആരംഭിക്കും. ഒറ്റക്കല്‍ വിയറില്‍ നിന്നും തുടങ്ങി ഇടമണ്‍, കറവൂര്‍, ഏഴംകുളം, അടൂര്‍, പന്തളം, ശാസ്താംകോട്ട, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ കനാല്‍. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കനാലില്‍ മാലിന്യം തളളുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കൊട്ടാരക്കര കെ.ഐ.പി.ആര്‍.ബി.ഡിവിഷന്‍ എക്സിക്യൂട്ടീവ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0474 2452617

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എ.കെ.ജി സെന്ററിൽ പോയത്” ; തുറന്നടിച്ച് സംവിധായകൻ...

0
തിരുവനന്തപുരം: തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്ന് എകെജി സെന്‍ററില്‍ ചെന്ന്...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...

വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍, 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു...

0
തിരുവനന്തപുരം: വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍....