ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തം ; പോലീസ് ലാത്തി വീശി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം. നഴ്‌സുമാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ് പോലീസ് നടപടി. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. സമരത്തെ തുടര്‍ന്ന് ഇന്നും എയിംസിന്‍റെ പ്രവര്‍ത്തനം നിലച്ചു. തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

സമരം നടത്തരുതെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ നഴ്‌സുമാരോട് ആവശ്യപ്പെട്ടിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കാനും കൊവിഡ് മഹാമാരിയെ തടയാന്‍ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിന്‍ വരുന്നതിന് കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കേ ഇപ്പോള്‍ നഴ്‌സുമാര്‍ സമരത്തില്‍ പ്രവേശിച്ചത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അതില്‍ അധികവും സര്‍ക്കാരും എയിംസ് അധികൃതരും നടപ്പിലാക്കിയതാണെന്നും ഡോ രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...