വായു മലിനീകരണം രൂക്ഷം ; ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയുല്‍ വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് വാണിജ്യ ഡീസല്‍ വാഹനങ്ങളുടെയും ട്രക്കുകളുടെയും പ്രവേശനം നിരോധിച്ചു. എന്നിരുന്നാലും അവശ്യ വസ്തുക്കളുമായി വരുന്ന എല്ലാ വാഹനങ്ങളും സിഎന്‍ജിയിലും ഇലക്ട്രിക് ട്രക്കുകളിലും ഓടുന്നവയും ഗതാഗതത്തിന് അനുവദിക്കും. നഗരത്തില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 450 കടന്നതോടെയാണ് നടപടികള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് കീഴില്‍, ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്‍റെ നാലാം ഘട്ടം ദേശീയ തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് നടപ്പിലാക്കി.

ഡല്‍ഹി ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്നതോ അവശ്യ സേവനങ്ങള്‍ നല്‍കുന്നതോ ആയ ട്രക്കുകള്‍ ഒഴികെ ഒരു ഡീസല്‍ ട്രക്കിനും ഡല്‍ഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഡീസല്‍ ഓപ്പറേറ്റഡ് മീഡിയം ഗുഡ്‌സ് വെഹിക്കിള്‍സ് (എംജിവി), ഹെവി ഗുഡ്‌സ് വെഹിക്കിള്‍സ് (എച്ച്ജിവി) എന്നിവയും ഡീസലില്‍ ഓടുന്ന ഡല്‍ഹിയില്‍ ഓടാന്‍ അനുവദിക്കില്ല. ബിഎസ്-111 പെട്രോള്‍, ബിഎസ് 4 ഡീസല്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിവയും ഡല്‍ഹി എന്‍സിടിയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ ഓടുന്നത് നിരോധിക്കുമെന്നും ഡല്‍ഹി ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഇതുകൂടാതെ നഗരത്തിനുള്ളില്‍ ആളുകള്‍ക്ക് യാത്ര ചെയ്യാനായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 1,000 സ്വകാര്യ സിഎന്‍ജി കോണ്‍ട്രാക്ട് കാരേജ് ബസുകള്‍ വാടകക്കെടുക്കും. 60 ദിവസത്തേക്കാണ് ആദ്യം എടുക്കുകയെങ്കിലും ഭാവി ആവശ്യങ്ങള്‍ക്കനുസരിച്ച് ഇത് 90 ദിവസം വരെ നീട്ടിയേക്കാം. ആദ്യഘട്ടത്തില്‍ 500 ബസുകള്‍ വാടകക്കെടുക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....