ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും മോശം വിഭാഗത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും മോശം വിഭാഗത്തിലേക്ക് എത്തി. വ്യാഴാഴ്ച രാവിലെ 249 ആയാണ് രേഖപ്പെടുത്തിയത്. വായുഗുണനിലവാരം മെച്ചപ്പെട്ട് ഒരു ദിവസത്തിനുള്ളില്‍ തന്നെയാണ് വീണ്ടും മോശം വിഭാഗത്തിലേക്ക് എത്തിയിരിക്കുന്നത്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍റ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍റ് റിസര്‍ച്ച് പ്രകാരം ഡല്‍ഹിയിലെ മൊത്തം വായു ഗുണനിലവാര സൂചിക ബുധനാഴ്ച രാവിലെ 176 ആയിരുന്നു.

വായു ഗുണനിലവാരത്തിലെ പുരോഗതി കണക്കിലെടുത്ത് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്‍റെ മൂന്നാം ഘട്ടത്തിന് കീഴില്‍ ഡല്‍ഹി-എന്‍സിആറില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ഉടന്‍ റദ്ദാക്കാന്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് തിങ്കളാഴ്ച അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വായു നിലവാരത്തില്‍ കാര്യമായ പുരോഗതിയാണ് ഡല്‍ഹി കണ്ടത് .

പൂജ്യത്തിനും 50 നും ഇടയിലുള്ള എ.ക്യു.ഐ നല്ലത്. 51 നും 100 നും ഇടയില്‍ തൃപ്തികരം. 101 നും 200 നും ഇടയില്‍ മിതമായത് 201 നും 300 നും ഇടയില്‍ മോശം, 301 നും 400 നും ഇടയില്‍ വളരെ മോശം 401 നും 500 നും ഇടയില്‍ കഠിനമായത് എന്നിങ്ങനെയാണ് വായുഗുണ നിലവാരം കണക്കാക്കുന്നത്. നവംബര്‍ 14 മുതല്‍ ഉപരിതല കാറ്റിന്‍റെ വേഗത കുറയുകയും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് വരുന്ന പുക കുറയുകയും ചെയ്യുന്നതിലൂടെ വായു നിലവാരം മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് സഫര്‍ പ്രവചിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലെ തീയിടല്‍ കുറഞ്ഞതും വായു നിലവാരം മെച്ചപ്പെട്ടതിന് കാരണമാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...