കാമുകിയെ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ച്‌ ഓടി രക്ഷപ്പെട്ട പോലീസുകാരന്‍ ഭാര്യാപിതാവിനെ വെടിവെച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാമുകിയെ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ച്‌ ഓടി രക്ഷപ്പെട്ട പോലീസുകാരന്‍ ഭാര്യാപിതാവിനെ വെടിവച്ച്‌ കൊന്നു. ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായ സന്ദീപ് ദാഹിയയാണ് ഇന്നലെ രാത്രി ഹരിയാനയിലെ റോഹ്തക്കില്‍ വെച്ച്‌ തന്റെ ഭാര്യാപിതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച സര്‍വ്വീസ് റിവോള്‍വറുമായി പോലീസ് ഉദ്യോഗസ്ഥന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് ശ്രമം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഭാര്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സന്ദീപ് ദാഹിയ ഭാര്യയുടെ മാതൃവീട്ടില്‍ പോയിരുന്നെങ്കിലും അവിടെയുണ്ടായിരുന്ന പിതാവ് രണ്‍വീര്‍ സിങ്ങിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. 36 കാരനായ സന്ദീപ് ദാഹിയയും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞതിനാല്‍ വെവ്വേറേയാണ് താമസം. കഴിഞ്ഞ ഒരു വര്‍ഷമായി ദാഹിയയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ അലിപൂര്‍ പ്രദേശത്തെ ജിടി കര്‍ണാല്‍ റോഡില്‍ കാറില്‍ വരുന്നതിനിടെ ഞായറാഴ്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും യുവതിക്കു നേരെ ദാഹിയ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സായ് മന്ദിര്‍ റോഡ് ക്രോസിങ്ങില്‍ വെച്ച്‌ അവിടെയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ജൈവീര്‍ണാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ലാഹോരി ഗേറ്റ് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ദാഹിയയാണ് തന്നെ വെടിവെച്ചതെന്ന് യുവതി പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗൗരവ് ശര്‍മ പറഞ്ഞു. യുവതിയുടെ നില മെച്ചപ്പെട്ടതായും പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...