ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്കുകൾ 24 മണിക്കൂറിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

ഡൽഹി:  ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തി . വോട്ടെടുപ്പു നടന്നു ഒരു ദിവസത്തിന് ശേഷം ഇന്ന് വൈകിട്ടാണ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ഇലക്ഷൻ കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. 2015 ലെ തെരഞ്ഞെടുപ്പിനേക്കാളും അഞ്ചു ശതമാനം കുറവാണ് ഇത്തവണത്തെ കണക്കുകൾ . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു രണ്ടു ശതമാനം കൂടുതലുമാണിത് .

തെരഞ്ഞെടുപ്പിന്റെ കണക്കുകൾ ഇലക്ഷൻ കമ്മീഷൻ പുറത്തുവിടാത്തത് ദുരൂഹമാണെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണം  കമ്മീഷൻ തള്ളിക്കളഞ്ഞു . ഇക്കാര്യത്തിൽ ഒരു ദുരൂഹതയുമില്ല. കൃത്യമായ കണക്കുകൾ പുറത്തുവിടുകയായിരുന്നു തങ്ങളുടെ ഉദ്ദേശ്യം . വിവരങ്ങൾ ലഭ്യമാകാനുള്ള കാലതാമസമാണ് ഫലം വൈകിച്ചത് എന്നും കമ്മീഷൻ വ്യക്തമാക്കി.  ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല , വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പോളിങ് കണക്കുകൾ പുറത്തു വിടുന്നത് , അതിനാലാണ് കാലതാമസമുണ്ടായതെന്നും ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ രൺബീർ സിംഗ് പറഞ്ഞു.  ലഭിച്ച വിവരങ്ങൾ സൂക്ഷ്മപരിശോധനക്കു വിധേയമാക്കേണ്ടതുമുണ്ടായിരുന്നു.  വോട്ടെടുപ്പ് യന്ത്രങ്ങളിൽ കൃത്രിമത്വം നടന്നതായ ആം ആദ്മി എം പി സഞ്ജയ് സിംഗിന്റെ ആരോപണങ്ങൾ ഇലക്ഷന്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു. ബാബാത്പുരിൽ പോളിങ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുമായി സംശയകരമായി കണ്ടുവെന്നായിരുന്നു സഞ്ജയ്‌സിംഗ് ആരോപിച്ചിരുന്നത് . എന്നാൽ ഉദ്യോഗസ്ഥൻ കയ്യിൽ സൂക്ഷിച്ചത് റിസേർവ് ഇ.വി.എം  ആയിരുന്നുവെന്നും ഇക്കാര്യം എല്ലാവരെയും ബോധിപ്പിച്ചതാണെന്നും കമ്മീഷൻ പറഞ്ഞു. വോട്ടെടുപ്പ് നടന്നു ഒരു ദിവസത്തോളമായിട്ടും അന്തിമ കണക്കുകൾ പുറത്തുവിടാത്തതിനെ ആം ആദ്മി പാർട്ടി രൂക്ഷമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...