റോഡിനുവേണ്ടി പള്ളിയുടെ മതില്‍ പൊളിച്ചുമാറ്റി സ്ഥലം നല്‍കി അട്ടച്ചാക്കല്‍ മാര്‍ത്തോമ്മാ ഇടവക

For full experience, Download our mobile application:
Get it on Google Play

കോന്നി :  റോഡ്‌ വിശാലമാക്കുവാന്‍വേണ്ടി പള്ളി മതിലും പൊളിച്ചു വസ്തുവും നല്‍കി അട്ടച്ചാക്കല്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ ഇടവക. നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന 300 അടി നീളത്തിൽ ഉള്ള ഭാഗം ആറ് മീറ്റർ വീതിയിൽ പുനർനിർമ്മിക്കാൻ ഇടവക വികാരിയും പള്ളി ഭാരവാഹികളും കൂട്ടായ തീരുമാനമെടുക്കുകയായിരുന്നു. വിശ്വാസികള്‍ ഒന്നടങ്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

കിഴക്കുപുറം – ചെങ്ങറ റോഡുകളെ ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയിലെ അട്ടച്ചാക്കല്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയുടെ ഭാഗം വീതി കൂട്ടുന്നതിനാണ് പള്ളി സ്ഥലം സ്വമേധയാ വിട്ടുനല്കിയത്.  ഏകദേശം ഒരു കിലോമീറ്ററില്‍ താഴെയുള്ള ഈ റോഡ്‌ പൊതുവേ വീതി കുറഞ്ഞതാണ്. എന്നാല്‍ ദിവസേന നിരവധി വാഹനങ്ങളാണ്  ഈ റോഡിലൂടെ കടന്നുപോകുന്നത്. റോഡിന് വീതി കുറവായതിനാല്‍ ഈ റോഡിലൂടെയുള്ള  യാത്രയും ദുഷ്ക്കരവുമാണ്. ഇതിനു പരിഹാരമെന്ന നിലയിലാണ് പള്ളിയുടെ ഭാഗം മതില്‍ പൊളിച്ച് റോഡിന് വീതി കൂട്ടുന്നത്‌. ഇതിന്റെ പണികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...