പത്തനംതിട്ട :രാജ്യത്ത് കര്‍ഷകരേയും ജനങ്ങളേയും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന നിയമം തിരുത്തണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് . ജനവിരുദ്ധ കാര്‍ഷിക നിയമത്തിന് എതിരെ സമരം നടത്തുന്ന ഡല്‍ഹിയിലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജില്ലാ പ്രസിഡന്‍റ് സുരേഷ് കുഴുവേലില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.സി.സി സെക്രട്ടറി വി.ആര്‍ സോജി, സെക്രട്ടറിയേറ്റ് അംഗം പി.എസ് വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി അജിന്‍ ഐപ്പ് ജോര്‍ജ്ജ്, ബിജു ശാമുവേല്‍, അന്‍വര്‍ ഹുസൈന്‍, ഷൈനു ശാമുവല്‍, ബി. പ്രശാന്ത് കുമാര്‍, സി.എസ്. പ്രശാന്ത്, റിയാസ് അഹമ്മദ്, പി.എസ് മനോജ് കുമാര്‍, ഷാജി എസ്, പിക്കു വി സൈമണ്‍, സുനി ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു .