തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോയി എന്നാണ് ഡ്രൈവറുടെ പേര്. ഇയാളുടെ മറ്റ് വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഡ്രൈവറെയും ലോറിയും കസ്റ്റഡിയിലെടുത്തത്.
നേമം പോലീസ് സ്റ്റേഷനിലെത്തിച്ച ഡ്രൈവറെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ ടിപ്പര്‍ ലോറി പിന്നില്‍ നിന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. എസ് വി പ്രദീപിനെ ഇടിച്ചിട്ടതിനു ശേഷം ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.