പത്തനംതിട്ട : ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി പത്തനംതിട്ടയിലെ കർഷക കോൺഗ്രസ് .ഡൽഹിയിൽ കർഷകർ നടത്തിവരുന്ന കർഷകസമരം അക്രമാസക്തമാകരുതെന്നും . പാവപ്പെട്ട കർഷകര ആത്മഹത്യയിലേക്ക് തള്ളിവിടാതെ അവരുടെ അവകാശങ്ങൾ അംഗീകരീച്ച് സമരം ഒത്തു തീർപ്പാക്കണമെന്നും പാർലമെൻ്റിൻ്റെ അംഗീകാരം ലഭിക്കാതെ പാസാക്കിയ ബില്ലുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക കോൺഗ്രസ് ധർണ നടത്തി .
ധർണ്ണയുടെ ഉദ്ഘാടനം കെ പി സി സി അംഗം പി മോഹൻരാജ് ഉത്ഘാടനം ചെയ്തു . വി എം ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു . കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ പി സി സി നിർവ്വാഹക സമിതി മെമ്പറുമായ ബാബുജി ഈശോ സംസ്ഥാന വൈസ് പ്രസിഡൻ്റ് സുരേഷ് കോശി , ബോധേശ്വര പണിക്കർ , മലയാലപ്പുഴ വിശ്വംഭരൻ , ഷാനവാസ് പെരിങ്ങമല, കെ വി രാജൻ , അബ്ദുൾ കലാം ആസാദ് , സുനിൽ മറ്റത്ത്, കുരുവിള ജോൺ , ജോസ് ഇല്ലിരിക്കൽ , ജോജി കഞ്ഞി കുഴി , അഷറഫ് കാട്ടൂർ , വല്ലാറ്റൂർ വാസുദേവൻ പിള്ള , കെ എൻ രാജൻ , ബിജു പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു