ഡല്‍ഹി : ഡല്‍ഹി ലജ്പത് മാര്‍ക്കറ്റില്‍ തീ പിടുത്തം നിരവധികടകള്‍കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചേയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി 12 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. ചെങ്കോട്ടയ്ക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്. ചെറിയ കടകളുടെ ഒരു നിര മുഴുവന്‍ കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമായതായി ഡല്‍ഹി ഫയര്‍ സര്‍വിസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. കടകളെല്ലാം അടഞ്ഞു കിടന്നിരുന്നതിനാല്‍ ആളപായം ഒന്നും സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. പുലര്‍ച്ചെ പത്രം കെട്ടുന്ന ഏജന്റുമാരാണ് തീപിടുത്തം പോലീസിലും ഫയര്‍ ഫോയ്‌ഴ്‌സിലും വിളിച്ചറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഡല്‍ഹി ലജ്പത് മാര്‍ക്കറ്റില്‍ തീപിടുത്തം നിരവധികടകള്‍കത്തി നശിച്ചു
RECENT NEWS
Advertisment