പ്രളയക്കെടുതിയിൽ ഡൽഹി ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഡൽഹിയിലെ ജനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. പ്രളയബാധിതരായ കുടുംബങ്ങൾക്ക് 10,000 രൂപ വീതമാണ് ധനസഹായം നൽകുക. കൂടാതെ, വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും, വസ്ത്രങ്ങളും സ്കൂൾ മുഖാന്തരം വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തിയത്. ധനസഹായത്തിന് പുറമേ, ആധാർ കാർഡ് ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നതാണ്.

പ്രളയബാധിത സ്ഥലങ്ങൾ ഇതിനോടകം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചിട്ടുണ്ട്. അധികം വൈകാതെ ഡൽഹി സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. യമുനാ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായത്. നിലവിൽ, യമുനയിലെ ജലനിരപ്പ് 205.9 മീറ്ററായി താഴ്ന്നിട്ടുണ്ട്. കൂടാതെ, പലസ്ഥലങ്ങളിലും വെള്ളം താഴ്ന്നു തുടങ്ങിയത് ശുഭപ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി മൂലം വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...