ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ എന്ന് മാതാവിന് തീരുമാനിക്കാം : ഡല്‍ഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ എന്ന് മാതാവിന് തീരുമാനിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയ 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ 33കാരിക്ക് അനുമതി നല്‍കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഗര്‍ഭച്ഛിദ്ര നിയമപ്രകാരം 24 ആഴ്ചവരെയുള്ള ഗര്‍ഭം മാത്രമേ അലസിപ്പിക്കാന്‍ അനുമതി. ജസ്റ്റിസ് ജ്യോതി സിങ് ആണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ഗര്‍ഭസ്ഥശിശുവിന് ഒന്നിലേറെ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനാല്‍ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാനുള്ള മാതാവിന്റെ അവകാശം നിഷേധിക്കാനാവില്ല. പ്രത്യുത്പാദന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.

24 ആഴ്ച എന്ന സമയപരിധി കഴിഞ്ഞതിനാലാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി എയിംസിനോട് ആവശ്യപ്പെട്ടു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍. കുഞ്ഞിന് അപൂര്‍വ ഹൃദ്രോഗമുണ്ട്. ജനിച്ചുകഴിഞ്ഞുള്ള ആദ്യവര്‍ഷത്തില്‍ രണ്ടോ മൂന്നോ ഹൃദയശസ്ത്രക്രിയയും പിന്നീട് വര്‍ഷത്തില്‍ ഓരോ ശസ്ത്രക്രിയ വീതവും വരും എന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്ന് കാല്‍ വഴുതിവീണു ; 16കാരന്‍ മരിച്ചു

0
മലപ്പുറം : മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി വീണു...

അമിത ശബ്ദമുണ്ടാക്കിയ 332 ബൈക്കുകളുടെ സൈലൻസറുകൾ അഴിച്ചെടുത്ത് പ്രദർശിപ്പിച്ച് പോലീസ്

0
കോയമ്പത്തൂർ: റോഡിൽ അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്ക് ശല്യമായി മാറിയ ബൈക്കുകൾക്കെതിരെ കർശന...

മഴ മുന്നറിയിപ്പില്‍ മാറ്റം , നാളെ മുതല്‍ കാലവര്‍ഷം ശക്തം

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ മുതല്‍ കാലവര്‍ഷം...

അമിത ഭാരവുമായി എത്തുന്ന തടിലോറികൾ കേരളത്തിന്റെ നിരത്തുകളിൽ ഉണ്ടാക്കുന്നത് വൻ അപകടങ്ങൾ

0
ഇടുക്കി: അമിത ഭാരം കയറ്റിയെത്തുന്ന തടിലോറികൾ കേരളത്തിന്റെ നിരത്തുകളിൽ തുടർച്ചയായ നിരവധി...