പത്ത് – പന്ത്രണ്ട് ക്ലാസ് രണ്ടാം ടേം പരീക്ഷാരീതിയില്‍ മാറ്റമുണ്ടാകുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം ; സിബിഎസ്‌ഇ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് രണ്ടാം ടേം പരീക്ഷാരീതിയില്‍ മാറ്റമുണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബോര്‍ഡ്. വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും സിബിഎസ്‌ഇയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് https://cbse.gov.in എന്ന ഔദ്യോ​ഗിക സൈറ്റിനെ മാത്രം ആശ്രയിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. കോവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് രണ്ടു ടേമുകളിലായി പരീക്ഷ നടത്താന്‍ സിബിഎസ്‌ഇ തീരുമാനിച്ചത്. രണ്ടു ടേം പരീക്ഷകളുടെയും മാര്‍ക്കുകള്‍ ചേര്‍ത്തായിരിക്കും അവസാന പരീക്ഷാഫലം.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം ജനുവരി 15ന് പ്രഖ്യാപിക്കും.‌ പരീക്ഷാഫലം ഔദ്യോ​ഗിക വെബ്സൈറ്റുകളായ https://cbse.gov.in ലൂടെയും ഡിജിലോക്കര്‍ ആപ്പിലൂടെയും https://digilocker.gov.in വെബ്സൈറ്റിലൂടെയും ലഭ്യമാകും. ഉമാങ് ആപ്പുവഴിയും എസ്‌എംഎസ് മുഖേനയും പരീക്ഷാഫലം ലഭിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ‍‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...