മണ്ണീറ വെള്ളച്ചാട്ടത്തിന് മുകളില്‍ സഞ്ചാരികള്‍ കയറുന്നത് അപകടം വര്‍ധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ വെള്ളച്ചാട്ടത്തിന് മുകളില്‍ സഞ്ചാരികള്‍ കയറുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു. വെള്ളച്ചാട്ടത്തില്‍ വെള്ളം കുറവായതിനാല്‍ വെള്ളച്ചാട്ടത്തിന്റെ വശങ്ങളില്‍ കൂടി സഞ്ചാരികള്‍ മുകളിലേക്ക് കയറുന്നത് പതിവാണ്. എന്നാല്‍ വഴുക്കലുള്ള പാറകളിലൂടെയുള്ള കയറ്റം വിനോദ സഞ്ചാരികളെ അപകടത്തിലാക്കാനുള്ള സാധ്യത ഏറെയാണ്. മണ്ണീറ വെള്ളച്ചാട്ടം വനംവകുപ്പിന്റെ പരിധിയില്‍ അല്ലാത്തതിനാല്‍ ഇതില്‍ ഇടപെടാനും അധികൃതര്‍ തയ്യാറാകുന്നില്ല. അടവി കുട്ടവഞ്ചി കേന്ദ്രത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ മിക്കവരും ഇവിടം സന്ദര്‍ശിച്ചാണ് മടങ്ങുക.ചില ദിവസങ്ങളില്‍ വളരെ വലിയ തിരക്കാണ് അനുഭപ്പെടുക. പോലീസും ബന്ധപ്പെട്ട അധികൃതരും വിഷയത്തില്‍ ഇടപെടുന്നുമില്ല. മാത്രമല്ല ഇവിടെ സാമൂഹ്യ വിരുദ്ധ ശല്ല്യവും വ്യാപിക്കുന്നുണ്ട്. സ്ത്രീകള്‍ അടക്കം പാറക്കെട്ടിന് മുകളിലേക്ക് കയറുന്നതും പതിവാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...