പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2016 ൽ അരവിന്ദ് കെജ്രിവാളാണ് നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നത്. പിന്നീട് പൊതുപ്രവർത്തകനായ നീരജ് ശർമ്മ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് ഡൽഹി സർവകലാശാലയിലെ 1978 ലെ ബി എ ആർട്സിലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷന്‍ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. അതിന് പിന്നാലെയാണ് സർവകലാശാല ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് പറയുകയും 2017 ൽ അപ്പീലുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഡൽഹി സര്‍വകലാശലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ഒരു വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണിതെന്നും അപരിചിതരായ ആളുകൾക്ക് മുന്നില്‍ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്‍കേണ്ടതില്ല എന്ന നിലപാടാണ് ഡൽഹി സര്‍വകലാശാല വിഷയത്തില്‍ സ്വീകരിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും...

അർജുൻ ആയെങ്കിക്ക് വേണ്ടി ഇൻസ്റ്റയിൽ പോസ്റ്റ്‌ ഇട്ട സഹോദരനും പിടിയിൽ

0
കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ഇളയ സഹോദരനും പിടിയിൽ....

പോലീസ് സ്റ്റേഷൻ ചുമതല ; എസ്.ഐ.യ്ക്ക് പകരം ഇൻസ്പെക്ടർ മതിയെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

0
തിരുവനന്തപുരം : ക്രമസമാധാനപരിപാലന രംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളം, പോലീസ് സ്റ്റേഷൻ ചുമതല...

ശബരിമല നെയ്യ് വിവാദം ; 3465 ലിറ്ററിൽ അന്വേഷണം വാഹനക്കരാറുകാരനിലേക്ക്

0
തിരുവനന്തപുരം : ശബരിമലയിൽ കഴിഞ്ഞ തീർഥാടനക്കാലത്ത് മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽനിന്ന് 3465...