ഡൽഹിയിൽ വർഷങ്ങൾക്ക് ശേഷം ഇലക്ട്രിക് റിക്ഷകളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യതലസ്ഥാനത്ത് വർഷങ്ങൾക്ക് ശേഷം ഇലക്ട്രിക് റിക്ഷകളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിക്കുന്നു. ഇ-റിക്ഷ ഡ്രൈവർമാരുടെ ഫെഡറേഷൻ്റേതാണ് തീരുമാനം. അടുത്ത മാസം മുതൽ മിനിമം നിരക്ക് 20 രൂപയായി വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദില്ലി ഗതാഗത വകുപ്പ് മന്ത്രി പങ്കജ് കുമാർ സിങ്ങുമായി ഇ-റിക്ഷ ഡ്രൈവർമാർ, ഡീലർമാർ, നിർമാതാക്കൾ നടത്തിയ യോഗത്തിന് ശേഷമാണ് നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഡൽഹിയിൽ 2010 മുതൽ പ്രവർത്തനം നടത്തുന്ന ഇ-റിക്ഷകളുടെ നിരക്കിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്ന് ഫെഡറേഷൻ ചെയർമാൻ അനുജ് ശർമ പറഞ്ഞു.

ഇക്കാലയളവിൽ രണ്ടുവട്ടം ഓട്ടോറിക്ഷ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇ-റിക്ഷ നിരക്കിൽ മാറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ആദ്യ രണ്ട് കിലോമീറ്ററിന് 10 രൂപയും തുടർന്നുള്ള കിലോമീറ്ററുകൾക്ക് അഞ്ചുരൂപ വീതവുമാണ് ഇ-റിക്ഷ ഡ്രൈവർമാർ ഈടാക്കുന്നത്. രാജ്യതലസ്ഥാനത്ത് ജീവിതച്ചെലവ് ഉയരുമ്പോൾ 10 രൂപ മിനിമം നിരക്കുകൊണ്ട് പിടിച്ചുനിൽക്കാനാവില്ലെന്ന് ഡ്രൈവർമാരുടെ യൂണിയൻ പറയുന്നു. ദില്ലിയിൽ രണ്ട് ലക്ഷത്തിലധികം ഇ-റിക്ഷകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം തന്നെ ഒന്നരലക്ഷത്തിലധികം ഇ-റിക്ഷകൾ രജിസ്ട്രേഷൻ നടത്താതെ ഓടുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...