വയനാട് ടൗൺഷിപ്പ് ; 19 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും

For full experience, Download our mobile application:
Get it on Google Play

വയനാട് : സർക്കാർ ടൗൺഷിപ്പിലെ ആദ്യഘട്ടത്തിൽ നിർമ്മിച്ച വീടുകളിൽ 19 എണ്ണം കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. അന്തിമ ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് രണ്ട് ക്ലസ്റ്ററുകളിലായി ഈ വീടുകൾ ദുരന്തബാധിതർക്ക് നൽകുന്നത്. ആദ്യഘട്ടത്തിൽ ആകെ ഉൾപ്പെട്ട 178 വീടുകളിൽ 140 എണ്ണവും അന്തിമ പരിശോധനയ്ക്കായി കിഫ്കോണിന് കൈമാറിയതായി നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ അധികൃതർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ബാക്കിയുള്ള വീടുകളും ഉടൻ തന്നെ കൈമാറുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

കിഫ്കോണിന്റെ അന്തിമ പരിശോധന കൂടി പൂർത്തിയാകുന്നതോടെ മാത്രമേ വീടുകൾ താമസയോഗ്യമാണെന്ന് ഉറപ്പുവരുത്തി ഗുണഭോക്താക്കൾക്ക് നൽകുകയുള്ളൂ. നിലവിൽ 178 വീടുകളിൽ 56 എണ്ണത്തിനാണ് രണ്ടാം ഘട്ട ഗുണനിലവാര പരിശോധന പൂർത്തിയായത്. ഇതിൽ അന്തിമ പരിശോധന കഴിഞ്ഞ ഏഴ് വീടുകൾ കഴിഞ്ഞ ദിവസം അധികൃതർ ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...