ഡൽഹിയിൽ ഐആർഎസ് ഉദ്യോ​ഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ വിചിത്ര വാദവുമായി പ്രതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ ഐആർഎസ് ഉദ്യോ​ഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്രമായ മൊഴി നൽകി പ്രതി. ദീദി പണം നൽകിയില്ലെന്നും പണം നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്നുമാണ് പോലീസിനോട് പ്രതിയായ 19 കാരൻ ആവർത്തിച്ച് പറയുന്നത്. തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷിലാണ് ബുധനാഴ്ച 22 കാരിയായ എഞ്ചിനീയറിംഗ് ബിരുദധാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥന്റെ മകളാണ് കൊല്ലപ്പെട്ട യുവതി. മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദ്വാരക പ്രദേശത്തെഹോട്ടലിൽ നിന്നാണ് 19 വയസ്സുള്ള മുൻ വീട്ടുജോലിക്കാരനായ രാഹുലിനെ അറസ്റ്റ് ചെയ്തത്. മറ്റ് ജോലിക്കാരിൽ നിന്ന് പണം കടം വാങ്ങുകയും അത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്ന ശീലം കാരണം ഒരു മാസം മുമ്പ് വീട്ടിൽ നിന്ന് രാഹുലിനെ പിരിച്ചുവിട്ടിരുന്നു. സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം പോലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തു.

സംഭവം അന്വേഷിക്കുന്നതിനിടെ, പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഡൽഹിയിൽ യുവതിയെ കൊലപ്പെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ആൽവാറിലെ തന്റെ ഗ്രാമത്തിൽ രാഹുൽ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആൽവാറിലെ അതിജീവിത സംഭവത്തെക്കുറിച്ച് തന്റെ കുടുംബത്തെ അറിയിച്ചു. രാഹുൽ യുവതിയുടെ ഭർത്താവുമായി സൗഹൃദത്തിലായിരുന്നുവെന്നും ഈ ബന്ധം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചത്. ആൽവാറിലെ ഇരയുടെ വീട്ടിൽ മുമ്പ് രാഹുലിന്റെ കുടുംബം വാടകക്കാരായിരുന്നു. ആൽവാറിലെ ലൈംഗികാതിക്രമത്തിന് ശേഷം രാഹുൽ ഡൽഹിയിലെത്തി. അവിടെ വെച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ജോലിയിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്നുണ്ടായ നീരസം ആക്രമണത്തിന് കാരണമായോയെന്ന് പോലീസ് പരിശോധിക്കുകയാണ്.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...