കനാല്‍ പാലത്തിന് താല്‍ക്കാലിക കൈവരി നിര്‍മ്മിച്ച് ക്ഷേത്ര കരക്കാര്‍

For full experience, Download our mobile application:
Get it on Google Play

അടൂർ: വെള്ളക്കുളങ്ങര പ്ലാത്തറപ്പടി ശ്രീനാരായണപുരം റോഡിലെ കനാൽ പാലത്തിന്റെ  തകർന്ന കൈവരിക്ക് പകരം ക്ഷേത്ര കരക്കാർ മുളകൊണ്ട് കൈവരി തീർത്തു. വെള്ളക്കുളങ്ങര വെള്ളാരം കുന്ന് ദേവീക്ഷേത്രത്തിലെ ഇരവിൻചിറ കരക്കാരാണ് പാലത്തിന് കൈവരി കെട്ടിയത്. ഇവിടത്തെ ക്ഷേത്ര ഉത്സവത്തിന് കെട്ടുരുപ്പടി കൊണ്ടു പോകുന്നത് ഈ പാലത്തിലൂടെയാണ്. ഈ സമയം തിക്കും തിരക്കിലും പെട്ട് ആൾക്കാർ കനാലിൽ വീഴാൻ സാധ്യതയുണ്ട്. കുടാതെ ഇതുവഴി പോകുന്നവരുടെ സുരക്ഷ കൂടി കണക്കാക്കിയാണ് കരക്കാർ പാലത്തിന് കൈവരി കെട്ടിയത്. കനാൽ പാലത്തിന്റെ ഒരു വശത്തെ കൈവരി പൂർണമായി തകർന്നിട്ട് വർഷങ്ങളായെങ്കിലും കൈവരി പണിയാൻ കെ.ഐ.പി അധികൃതർ തയ്യാറായില്ല.

കണ്ണ് തെറ്റിയാൽ റോഡിലുടെ പോകുന്ന വാഹനങ്ങൾ കനാലിൽ പതിക്കും. വേനലായപ്പോൾ കനാൽ തുറന്ന് വിട്ടതോടെ കനാലിൽ നല്ല ഒഴുക്കുണ്ട്. കനാലിൽ നിറയെ വെള്ളം ഉള്ളതിനാൽ ആളപായം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തകർന്ന കൈവരിക്ക് പകരം പുതിയ കൈവരി സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. സ്‌കൂൾ ബസുകളും മറ്റ് വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. സ്ക്‌കൂൾ കുട്ടികളും മറ്റുള്ളവരും പാലത്തിലൂടെ കൈവരിയോട് ചേർന്നാണ് നടന്ന് പോകുന്നത്. ഈ സമയം കാൽ വഴുതി കനാലിൽ വീണ് അപകടം സംഭവിക്കാം.  ഇത് മുന്നിൽ കണ്ടാണ് ഇരവിൻചിറ കരക്കാർ പാലത്തിൽ കൈവരി കെട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....