ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ ഉത്തരവ്​ കാത്തിരിക്കേണ്ടെന്ന്​ കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ കോടതിയില്‍ നിന്നുള്ള ഉത്തരവ്​ കാത്തിരിക്കേണ്ടെന്ന്​ ഫോറന്‍സിക്​ സയന്‍സ്​ ലബോറട്ടറിയോട്​ ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി നടത്തുന്ന ഡി.എന്‍.എ പരിശോധന അടിയന്തിരമായി  പരിഗണിക്കണമെന്ന്​ ജസ്റ്റിസ്​ നവീന്‍ ചാവ്​ല ഉത്തരവിട്ടു.

ഫെബ്രുവരി 25 മുതല്‍ മകനെ കാണാതായ സാജിദ്​ അലിയാണ്​ ഡി.എന്‍.എ പരിശോധനക്ക്​ അനുമതി തേടി കോടതിയില്‍ ഹര്‍ജി നല്‍കിയത്​. കത്തിക്കരിഞ്ഞ നിലയില്‍ 27 ന്​ ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇത്​ സാജിദ്​ അലിയുടെ മകനാണെന്ന സംശയുമുണ്ടായിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂ എന്നതിനാല്‍ മാര്‍ച്ച്‌​ 3 ന്​ സാമ്പിളുകളെടുത്തു. അതിന്​ ശേഷം നടപടിയൊന്നും ഉണ്ടായില്ല.

ഫോറന്‍സിക്​ സയന്‍സ്​ ലബോറട്ടറിയും ഡല്‍ഹി സര്‍ക്കാറും കോടതിയുടെ അനുമതി കാത്തിരിക്കുകയാണെന്നാണ്​ കോടതിയില്‍ അറിയിച്ചത്​. സാജിദ്​ അലിയുടെ മകന്റെ  മൃതദേഹമല്ല ലഭിച്ച​തെന്നാണ്​ പരിശോധനഫലമെങ്കില്‍ കാണാതായ മകനുവേണ്ടി അന്വേഷണം നടത്താനുള്ള അദ്ദേഹത്തിന്റെ  സമയമാണ്​ നഷ്​ടപ്പെടുകയെന്ന്​ കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ക്ക്​ മുന്‍ഗണന കൊടുക്കണമെന്നും കോടതി പറഞ്ഞു.

ഇന്ന്​ തന്നെ പരിശോധനാ നടപടിക്ക്​ തയാ​റാണെന്ന്​ ലാബ്​ അധികൃതര്‍ കോടതില്‍ അറിച്ചു. എന്നാല്‍ ഫലം ലഭിക്കാന്‍ 15 ദിവസത്തെ സമയമെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...