നിര്‍ഭയ – പ്രതികളെ തൂക്കിലേറ്റാന്‍​ മണിക്കൂറുകള്‍ മാത്രം ; മാര്‍ച്ച്‌​ 20 വെളുപ്പിന്​ 5.30

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിര്‍ഭയ കേസ്​ പ്രതികളെ തൂക്കിലേറ്റാന്‍​ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആത്മഹത്യ ഭീഷണി മുഴക്കി പ്രതിയു​ടെ ഭാര്യ. ഡല്‍ഹി പാട്യാല ഹൗസ്​ കോടതിക്ക്​ പുറത്താണ്​ നാടകീയ രംഗം അരങ്ങേറിയത്​. ഭര്‍ത്താവിന്​ വധശിക്ഷ നല്‍കരുതെന്ന്​ ആവശ്യ​പ്പെട്ടായിരുന്നു ഭീഷണി.

പ്രതിയായ അക്ഷയ്​ സിങ്ങി​​ന്റെ  ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട്​ കഴിഞ്ഞദിവസം ഹര്‍ജി നല്‍കിയിരുന്നു. ഭര്‍ത്താവ്​ നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസ്​ വ്യാഴാഴ്​ച പരിഗണിക്കാനായിരുന്നു കോടതി തീരുമാനം. രാവിലെ കുട്ടിയുമായി എത്തിയ പുനിത ദേവി കോടതിക്ക്​ മുന്നില്‍ കുത്തിയിരുന്നു. കുറച്ചു സമയത്തിന്​ ശേഷം ചെരുപ്പെടുത്ത്​ സ്വന്തം ദേഹത്തേക്ക്​ തല്ലുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.

വധശിക്ഷ നീട്ടിവെക്കുന്നതിനായി പ്രതികള്‍ നാലുപേരും മാറിമാറി ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കി കൊണ്ടിരിക്കുകയായിരുന്നു. മാര്‍ച്ച്‌​ 20ന്​ വെളുപ്പിന്​ 5.30 നാണ്​ പ്രതികളായ നാലു പേരുടെയും വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്​. വധശിക്ഷ നടപ്പാക്കുന്നതി​​ന്റെ  പ്രാഥമിക നടപടികളെല്ലാം ആരംഭിച്ചുകഴിഞ്ഞു.

പ്രതികളുടെ നിയമവഴികളെല്ലാം അടഞ്ഞതോടെയാണ്​ അക്ഷയ്​ കുമാറി​​ന്റെ  ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട്​ ഹര്‍ജി നല്‍കിയത്​. വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...