Wednesday, July 2, 2025 6:06 am

ജാസ്മിന്‍ ഷായെ ഡയലോഗ് ആന്‍റ് ഡെവലപ്‌മെന്‍റ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഡല്‍ഹി ലഫ് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജാസ്മിന്‍ ഷായെ ഡല്‍ഹി ഡയലോഗ് ആന്‍റ് ഡെവലപ്‌മെന്‍റ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ലഫ്റ്റണന്റ് ഗവര്‍ണര്‍ വികെ സക്‌സേന. ജാസ്മിന്‍ ഷാ ഓഫീസ് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതെന്നാരോപിച്ചാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ഷായെ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് വരെ ഡിഡിഡിസിയുടെ വൈസ് ചെയര്‍മാനെന്ന നിലയില്‍ ഓഫീസുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജാസ്മിന്‍ ഷായ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും എല്‍ജി നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച രാത്രി ഡല്‍ഹി സര്‍ക്കാരിന്‍റെ ആസൂത്രണ വിഭാഗം ഇത് സംബന്ധിച്ച ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ബിഎസ്ഇഎസ് ഡിസ്‌കോമുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്ന പവര്‍ സബ്സിഡിയിലെ അനൗചിത്യവും പൊരുത്തക്കേടും ഉന്നയിച്ച് എല്‍ജി സെക്രട്ടേറിയറ്റിന് പരാതി ലഭിച്ചു. എഎപി രാജ്യസഭാ എംപി എന്‍ഡി ഗുപ്തയുടെ മകന്‍ നവീന്‍ ഗുപ്തയും ജാസ്മിന്‍ ഷായും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

അനില്‍ അംബാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഡിസ്‌കോം, ബിഎസ്ഇഎസ് രാജധാനി പവര്‍ ലിമിറ്റഡ് (ബിആര്‍പിഎല്‍), ബിഎസ്ഇഎസ് യമുന പവര്‍ ലിമിറ്റഡ് (ബിവൈപിഎല്‍) എന്നിവയുടെ ഡയറക്ടര്‍മാരെ കെജ്രിവാള്‍ സര്‍ക്കാര്‍ നിയമിച്ചതായും പരാതിയില്‍ പറയുന്നു. ഈ സ്വകാര്യ ഡിസ്‌കോമുകളില്‍ ഡല്‍ഹി സര്‍ക്കാരിന് 49 ശതമാനം ഓഹരികളുണ്ട്.

കൂടാതെ ഡിഡിഡിസി വൈസ് ചെയര്‍മാനായിരിക്കെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എഎപിയുടെ ഔദ്യോഗിക വക്താവായി ഷാ പ്രവര്‍ത്തിച്ചെന്നും ഇത് നടപടിക്രമങ്ങളുടെ ലംഘനമാണെന്നും സെപ്റ്റംബറില്‍ നല്‍കിയ പരാതിയില്‍ ബിജെപി എംപി പര്‍വേഷ് സിംഗ് വര്‍മ ആരോപിച്ചിരുന്നു. 2014 ലാണ് ജാസ്മിന്‍ ഷാ എഎപിയില്‍ ചേര്‍ന്നത്. 2018-ല്‍ ഡിഡിഡിസിയുടെ വൈസ് ചെയര്‍മാനായി നിയമിതനായി. ഡല്‍ഹി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിയുടെ റാങ്കിന് തുല്യമാണ് ഡിഡിഡിസി വിസി പദവി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...