പുകവലി ശ്വാസകോശത്തിന് മാത്രമല്ല കണ്ണിനും അപകടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുകവലി ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം. ശ്വാസകോശാര്‍ബുദം, തൊണ്ടയിലെ അര്‍ബുദം, ആസ്ത്മ തുടങ്ങിയവയാണ് പുകവലി മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങള്‍. പുകവലിക്കുന്നവരെപ്പോലെ പുകവലിക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്. പുകവലിക്കുന്നവരില്‍ കാഴ്ച ശക്തി കുറയുന്നതായാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

പുകവലിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍ മിക്കയാളുകള്‍ക്കും കാഴ്ച മങ്ങിയതായി കണ്ടെത്തി. വായിക്കുവാനും ഡ്രൈവിംഗ് അടക്കമുള്ള ദൈനംദിന ജോലികള്‍ ചെയ്യാനും ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നെസ്, ന്യൂകാസില്‍ യൂണിവേഴ്സിറ്റി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പുകയില ഉപയോഗം തിമിരത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. തിമിരം ബാധിച്ചുകഴിഞ്ഞാല്‍ ഒരേയൊരു മാര്‍ഗം ശസ്ത്രക്രിയയാണെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.  പുകയിലയുടെ ഉപയോഗം കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും റെറ്റിനയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും നേത്ര കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...