ഡല്‍ഹിയില്‍ കോവിഡ് വ്യാപനം ആശങ്കാജനകം ; ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരും : കേജരിവാള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലാണെന്നും  നിലവിലെ അവസ്ഥയില്‍ ആശുപത്രികള്‍ നിറഞ്ഞാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മുന്നറിയിപ്പ് നല്‍കി.

ലോക് ഡൗണിനോട് ഡല്‍ഹി ഭരണകൂടത്തിന് യാതൊരു താല്‍പ്പര്യവുമില്ല. പക്ഷെ കൊറോണ വ്യാപിക്കുകയും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താല്‍ ലോക് ഡൗണല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. അടിയന്തിര സാഹചര്യത്തില്‍ മാത്രമാണ് രോഗികളെ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കൊറോണ രണ്ടാം ഘട്ട വ്യാപനം പതിവിന് വിപരീതമായി 45 വയസ്സിന് താഴെയുള്ളവരിലാണ് കാണുന്നതെന്നും രോഗബാധിതരില്‍ 65 ശതമാനവും യുവാക്കളാണെന്നത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നും കേജരിവാള്‍ വ്യക്തമാക്കി. സാമൂഹിക നിയന്ത്രണം പാലിക്കാത്ത ഈ പ്രായക്കാര്‍ക്ക് രോഗവ്യാപനം തടയാന്‍ ലോക് ഡൗണല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് ഡല്‍ഹി ആരോഗ്യവകുപ്പിന്റെയും വിലയിരുത്തല്‍. മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...