ഡല്‍ഹി മെട്രോ സര്‍വീസ് ഇന്ന് പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സര്‍വീസ് ഇന്ന് പുനരാരംഭിക്കും. മെയ് 10നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത്.

സര്‍വ്വീസുകള്‍ പൂര്‍ണാര്‍ഥത്തില്‍ ആരംഭിക്കുന്നതിന് ഇനിയും സമയമെടുക്കും എന്നാണ് മെട്രോ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചത്. ആകെ ട്രെയിനുകളില്‍ പകുതി എണ്ണമാണ് ആദ്യ ഘട്ടത്തില്‍ ഓടുക. ഇതില്‍ തന്നെ 50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളില്‍ അനുവദിക്കൂ. നിന്ന് യാത്ര അനുവദിക്കില്ല. ഡല്‍ഹിയില്‍ ഇന്നലെ 381 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 0.5 ശതമാനമായി കുറഞ്ഞു. ഇതോടെയാണ് വിവിധ മേഖലകളില്‍ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...