ഡൽഹി സർവീസ് ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും ; എഎപിയും കോൺഗ്രസും വിപ്പുകൾ പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: എഎപി രാജ്യസഭാംഗങ്ങളോട് ആഗസ്റ്റ് 7, 8 തീയതികളില്‍ സഭയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി വിപ്പ് നല്‍കി. ഡല്‍ഹിയിലെ ബ്യൂറോക്രസിയുടെ മേല്‍ കേന്ദ്രസര്‍ക്കാരിന് നിയന്ത്രണം നല്‍കുന്ന ഓര്‍ഡിനന്‍സിന് പകരം വയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. വിവാദമായ ഈ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനും പാസാക്കാനും തീരുമാനിച്ചിരിക്കെയാണ് വിപ്പ് പുറപ്പെടുവിച്ചത്.

‘രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) എല്ലാ അംഗങ്ങളോടും 2023 ഓഗസ്റ്റ് 7 മുതല്‍ ഓഗസ്റ്റ് 8 വരെ സഭ നിര്‍ത്തിവയ്ക്കുന്നത് വരെ രാവിലെ 11 മണി മുതല്‍ സഭയില്‍ ഹാജരാകാനും പാര്‍ട്ടി നിലപാടിനെ പിന്തുണയ്ക്കാനും അഭ്യര്‍ത്ഥിക്കുന്നു.’ – വിപ്പില്‍ പറയുന്നു. അതേസമയം ബില്ലില്‍ എഎപിയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും തിങ്കളാഴ്ച ഹാജരാകാന്‍ രാജ്യസഭാ എംപിമാര്‍ക്ക് മൂന്ന് വരി വിപ്പ് നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 3ന്, വ്യാഴാഴ്ചയാണ് ബില്‍ ലോക്സഭ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ വാക്കൗട്ടിനെ തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ ലോക്സഭ പാസാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...